ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം; ഒരാള്‍ അറസ്റ്റിൽ

single-img
17 July 2021

സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷയായ ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ പോലീസ് അറസ്റ്റ് ചെയ്തു.

അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിന് താഴെ നൽകിയ കമന്റിലാണ് അസ്ലം മോശമായ പരാമർശം നടത്തിയത്. ഇതോടൊപ്പം ഇയാൾ ചിന്തയുടെ ചിത്രവും പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അഭിഭാഷകനായ സാലി മുഹമ്മദ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.