ബലിപെരുന്നാള്‍ ഇളവുകള്‍; ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രദേശങ്ങളിലും തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി

single-img
17 July 2021

ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള ലോക്ക് ഡൌൺ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി. ടി പി ആര്‍ നിരക്ക് കൂടിയതിനാൽ ഡി വിഭാഗത്തില്‍പ്പെട്ട ട്രിപ്പിൾ ലോക്ക് ഡൌൺ പ്രദേശങ്ങളില്‍ അടുത്ത തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, പൂർണ്ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കടകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ബലിപെരുന്നാള്‍ ആയതിനാൽ എ,ബി,സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.ഇന്ന് ചേർന്ന അവലോകന യോഗത്തിൽ എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഇവിടങ്ങളിൽ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

അതേസമയം, എ,ബി കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ പ്രവര്‍ത്തിക്കാം. എ, ബി കാറ്റഗറിയില്‍ സിനിമ ഷൂട്ടിങ്ങിനും അനുമതിയുണ്ട്.