ഹെലനായി ജാന്‍വി കപൂര്‍; ബോളിവുഡ് റീമേക്ക് ഓഗസ്റ്റില്‍ ആരംഭിക്കും

single-img
17 July 2021

മലയാളത്തില്‍ അന്ന ബെന്നിനെ നായികയാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഓഗസ്റ്റില്‍ തുടങ്ങുകയാണ്. അതിജീവനത്തിന്റെ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായിക.

മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദി പതിപ്പിലെയും സംവിധായകന്‍. അതേസമയം, ഹിന്ദിയില്‍ സിനിമ മിലി എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങുക. ഹെലനിലൂടെ മലയാളത്തില്‍ മാത്തുക്കുട്ടി സേവ്യര്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പിനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

ചിത്രം വിജയിച്ച പിന്നാലെ അരുണ്‍ പാണ്ഡ്യനെയും മകള്‍ കീര്‍ത്തി പാണ്ഡ്യനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴില്‍ അന്‍പിര്‍ക്കിനിയാള്‍ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു.