ആൾത്താരയിൽ മറഡോണ ചിത്രം; മെക്സിക്കോയിൽ മറഡോണയുടെ പേരിൽ ആരാധനാലയം തുറന്നു

single-img
17 July 2021

അർജന്റീനയുടെ എക്കാലത്തെയും മികച്ച ഫുട്‍ബോൾ ഇതിഹാസമായ മറഡോണയുടെ ഓര്‍മ്മയ്ക്ക് വേണ്ടി മെക്സിക്കോയിലെ പ്യുബ്ല നഗരത്തിൽ ഒരു ആരാധനാലയം തുറന്നു. ഇഗ്ലേസിയ മറഡോണിയാന എന്നും മറഡോണയെ ആരാധിക്കുന്ന മെക്സിക്കോയിലെ അനുയായികളാണ് ഈ ആരാധനായലയം നിർമിച്ചത്.

സാധാരണയുള്ള ആരാധനാലയത്തിൽ ഉണ്ടാകാറുള്ള കുരിശുകൾക്ക് പകരം ഇവിടെ മറഡോണയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും അദ്ദേഹത്തിൻറെ ഓർമകൾ പകരുന്ന വസ്തുക്കളുമാണ് വച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം മുതല്‍ ആരാധനാലയം ആരാധകർക്കായി തുറന്നുകൊടുത്തതിന് ശേഷം ധാരാളം ആളുകളാണ് തങ്ങളുടെ ഇഷ്ട താരത്തിന്റെ പേരിലുള്ള പള്ളി കാണാനായി എത്തുന്നത്.

ആരാധനയോടെ പള്ളിയിൽ എത്തുന്ന ഇവർ അവിടെ വെച്ചിട്ടുള്ള മറഡോണയുടെ ഓർമകൾ പകരുന്ന വസ്തുക്കളുമൊത്ത് ഫോട്ടോകളും എടുക്കുന്നുണ്ട്.