ചർച്ച വിജയം; കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരികള്‍

single-img
16 July 2021

ഇന്ന് നടന്ന മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ അറിയിച്ചു. തഗല്‍ സംസ്ഥാനത്തെ കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും അദ്ദേഹം അറിയിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങള്‍ അം​ഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. വരുന്ന ഓണം വരെ കടകള്‍ തുറക്കുന്നതിലാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരി​ഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഭീഷണിയായിരുന്നില്ലെന്നും ടി നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.