ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല: രാഹുല്‍ ഗാന്ധി

single-img
16 July 2021

കോൺഗ്രസിൽ നിന്നും പോകുന്ന ഭീരുക്കളെ തടഞ്ഞ് വെക്കില്ലെന്നും ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ സോഷ്യല്‍ മീഡിയ യൂണിറ്റിന്റെ യോഗത്തിൽ കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത ആളുകളെയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഭയമില്ലാത്ത ധാരാളം ആളുകൾ പാര്‍ട്ടിക്ക് പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരുമെന്നും കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചു. “സംഘപരിവാര്‍ ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല.അതുപോലുള്ള ആളുകള്‍ക്ക് പാര്‍ട്ടിക്ക് പുറത്താണ് സ്ഥാനം.

ഭയമില്ലാത്തധാരാളം ആളുകളുണ്ട്. അവരൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തല്ല ഉള്ളത്. അതുപോലുള്ള ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വരണം. എന്നിട്ട് ആര്‍എസ്എസിനെ പേടിച്ച് കഴിയുന്നവരെയൊക്കെ പുറത്താക്കണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.