തമിഴ്നാടിനെ ഭിന്നിച്ച് ഭരിക്കാം എന്നത് ചിലരുടെ മോഹം മാത്രം: കമൽ ഹാസൻ

single-img
15 July 2021

തമിഴ്നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന പ്രചാരണത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പാര്‍ട്ടിയായ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ . സംസ്ഥാനതിനെ ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം മാത്രമാണ്.

ഇതുപോലുള്ള നീക്കങ്ങളൊന്നും തമിഴ്നാട്ടില്‍ നടക്കില്ല. ഏത് തരത്തിലുള്ള നീക്കത്തെയും തമിഴ് ജനത ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്തകള്‍ പ്രകാരം തമിഴ്നാടിൻ്റെ പടിഞ്ഞാറൻ മേഖലയെ വിഭജിക്കാനാണ് നീക്കം നടക്കുന്നത്. തമിഴ്നാടിൻ്റെ ഭൂപടം നിലവിലുള്ളപോലെ തന്നെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകും എന്നും കൽഹാസൻ പറഞ്ഞു.

അതേസമയം, പ്രതിപക്ഷമായ എഐഎഡിഎംകെയുടെ പിന്തുണയോടെ ബിജെപിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. തമിഴ്നാട് സംസ്ഥാനത്തെ വിഭജിക്കാൻ ആരെക്കൊണ്ടും സാധിക്കില്ലെന്നും ഇക്കാര്യം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഎംകെ നേതാവ് കനിമൊഴി വ്യക്തമാക്കിയിരുന്നു.