100 രൂപ കടന്ന പെട്രോൾവില വര്‍ദ്ധന; 100 സൈക്കിളിൽ 100 കി മി പ്രതിഷേധയാത്ര സംഘടിപ്പിച്ച് യൂത്ത്​ കോൺഗ്രസ്

single-img
15 July 2021

തുടര്‍ച്ചയായ വില വര്‍ദ്ധനവിന്റെ ഫലമായി 100 കടന്ന ഇന്ധന വില വര്‍ദ്ധനവിനെതിരെ 100 സൈക്കിളിൽ 100 കി.മി പ്രതിഷേധയാത്ര നടത്തി യൂത്ത്​ കോൺഗ്രസ്​. ഇന്ന് കായംകുളത്തുനിന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം എൽ എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരയാത്ര നൂറുകിലോമീറ്റർ പിന്നിട്ട് തലസ്ഥാനത്തെ​ രാജ്​ഭവന്​​ മുന്നിൽ സമാപിച്ചു.

രാജ്​ഭവന്​​ മുന്നിൽ പ്രതിഷേധ റാലിയുടെ സമാപനം കെ പി സി സി പ്രസിഡൻറ്​ കെ സുധാകരൻ ഉദ്​ഘാടനം ​ചെയ്​തു.സാധാരണ ജനങ്ങളുടെ ദുരിതം മനസ്സിലാക്കാത്ത ​പ്രധാനമന്ത്രിയാണ്​ രാജ്യം ഭരിക്കുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ യു പി എ ഭരണത്തിൽ ഇന്ധനവില 50 രൂപ ആയപ്പോൾ കാളവണ്ടിയിൽ യാത്രചെയ്​ത്​​ പ്രതിഷേധിച്ച ബി ജെ പി നേതാക്കാൾ വില 100 കടന്നിട്ടും ഇപ്പോള്‍ മിണ്ടുന്നില്ല.

ജനങ്ങള്‍ കോവിഡിന്​വ്യാപനത്തിന്റെ പകച്ചുനിൽക്കുന്ന അവസരത്തില്‍ തന്നെ രാജ്യത്തെ ജനങ്ങൾ ഇന്ധന വിലവർദ്ധനയെ തുടർന്നുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിൽ ദുരിതമനുഭവിക്കുകയാണ്​. എന്നിട്ടുപോലും പ്രധാനമന്ത്രി ഒന്നുമറിഞ്ഞില്ല, ഒന്നും കേട്ടില്ല, ഒന്നും കണ്ടില്ല എന്ന ഭാവത്തിൽ മൗനത്തിലാണ്​. ഈ ഫാഷിസ്റ്റ്​ ഭരണത്തെ തൂത്തെറിയണം -അദ്ദേഹം പറഞ്ഞു.