ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ

single-img
15 July 2021

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി എസ്ടി നഷ്ടപരിഹാരം അനുവദിക്കാന്‍ കേന്ദ്ര സർക്കാർ തീരുമൈച്ചു. കേരളത്തിന് ലഭിക്കുന്നത് 4122 കോടി രൂപയായിരിക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച സംസ്ഥാനങ്ങൾക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം.

സാധാരണയുള്ള നികുതി പിരിവില്‍ നിന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ്ഇപ്പോള്‍ 75000 കോടി രൂപ കൂടി അനുവദിച്ചത്. ഒരു രണ്ടുമാസം കൂടുമ്പോഴാണ് ജി എസ് ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്.

അതേസമയം, കേന്ദ്ര സർക്കാർ ജി എസ് ടി നഷ്ടപരിഹാര തുക അനുവദിച്ചതിനെ കേരളാ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം ചെയ്തു. അല്‍പ്പം വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.