മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും; വിവാദമായി തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന

single-img
15 July 2021

മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലയുടെ പ്രസ്താവന വിവാദമാകുന്നു. ആറ് മാസത്തിനകം ഈ മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്നും ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും അദ്ദേഹം നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.

മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, അവയ്ക്ക് അവസാനം കുറിക്കും.ഇപ്പോള്‍ കേന്ദ്രമന്ത്രിയായ തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഇത് നടപ്പാക്കും. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യിൽ സുരക്ഷിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തമിഴ്നാട്ടിൽ ഇന് നടന്ന ഒരു ബിജെപി പൊതുയോഗത്തിലാണ് അണ്ണാമലൈ മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്.