നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും ആവശ്യപ്പെട്ടിട്ട്: സിബി മാത്യൂസ്

single-img
14 July 2021

ഒരു സമയത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്ന ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് മുൻ ഡിജിപി സിബി മാത്യൂസ്. ചാരക്കേസിൽ നടന്ന ഗൂഢാലോചന സംബന്ധിച്ച ജാമ്യാപേക്ഷയിലായിരുന്നു സിബി മാത്യൂസ് ഇങ്ങിനെ വാദിച്ചത്.

തലസ്ഥാനത്തെ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം, ചാരക്കേസ് സത്യമായിരുന്നുവെന്നും 1996-ൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളണമെന്നും അദ്ദേഹം വാദിച്ചു.

ചാരക്കേസ് ശരിയായി ഇനിയും വാദിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു തങ്ങൾ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തിയതെന്നും കേസിൽ ഗൂഢാലോചനയില്ലെന്നും സിബി മാത്യൂസ് നേരത്തെ കോടതിയിൽ ഹാജരാക്കിയ രേഖയിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ജാമ്യാപേക്ഷയെ എതിർത്ത സിബിഐ അഭിഭാഷകൻ ജെയിൻ കമ്മിറ്റി റിപ്പോർട്ട് കവറിൽ ജില്ലാ കോടതിക്ക് നൽകാമെന്ന് വ്യക്തമാക്കി.