കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം: പിപി മുകുന്ദന്‍

single-img
14 July 2021

തൃശൂർ ജില്ലയിലെ കൊടകരയിൽ നടന്ന കള്ളപ്പണക്കേസ് അന്വേഷണം അവസാനിക്കും വരെ കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. അന്വേഷണത്തിൽ കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ സുരേന്ദ്രന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് വളരെ വിഷമമുണ്ടാക്കിയ സംഭവമാണ് കൊടകര കള്ളപ്പണ ആരോപണമെന്നും മുകുന്ദന്‍ പറയുന്നു. ‘കെ സുരേന്ദ്രന്‍ മാതൃക കാണിക്കണമായിരുന്നു. ഒരു കേസിൽ അന്വേഷണം നേരിടുന്ന വ്യക്തി പാര്‍ട്ടി അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ല. അങ്ങിനെ ചെയ്‌താൽ സഹപ്രവര്‍ത്തകരില്‍ അത് വലിയ സംശയമുണ്ടാക്കും,’ പി പി മുകുന്ദന്‍ പറഞ്ഞു.

അതേസമയം, ഇന്ന് സുരേന്ദ്രന്‍ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരായത്.