നമോ; ഇന്ധന വില വര്‍ദ്ധനവിനെതിരെ യുവതിയുടെ ചിത്രം വൈറലാകുന്നു

single-img
14 July 2021

രാജ്യത്ത് ഓരോ ദിവസവും വര്‍ദ്ധിക്കുന്ന ഇന്ധനവിലക്കെതിരെ വ്യത്യസ്തമായ പ്രതിഷേധ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്‌ളക്‌സിന് നേരെ കൈകൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് സമീപ ദിവസങ്ങളില്‍ ഇന്റർനെറ്റ് കീഴടക്കിയത്.

പമ്പില്‍ സ്വന്തം കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രിയെ വണങ്ങുന്നതാണ് ഈ ചിത്രം. യൂത്ത് കോൺഗ്രസ് നേതാവായ ബിവി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ഈ ചിത്രം ഷെയർ ചെയ്തു. ഇതിന് നല്ല അടിക്കുറിപ്പ് നൽകൂ എന്നായിരുന്നു ശ്രീനിവാസ് നൽകിയിട്ടുള്ളത്. അതേസമയം, കേരളമുൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നൂറു കടക്കുകയും ഡീസൽ തൊണ്ണൂറ് രൂപയോട് അടുക്കുകയും ചെയ്തു.