കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സഞ്ചാരികളെ തിരികെ നാടുകളിലേക്കയച്ച് ബാലി

single-img
14 July 2021

അതിമനോഹരമായ പ്രകൃതിയും പ്രസന്നമായ കടലോരങ്ങളും നിറഞ്ഞ ഇന്തോനെഷ്യയിലെ ബാലി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അടുത്തിടെ കോവിഡിൽ ബാലിയിലെ ടൂറിസം മേഖലയിലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജ്യത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നാല് സഞ്ചാരികളെ സ്വന്തം നാടുകളിലേക്ക് പറഞ്ഞയച്ച വാർത്തയാണ് അവിടെ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്.

യുഎസഎ, അയർലൻഡ്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ബാലിയിലെത്തിയ സഞ്ചാരികള്‍ അവിടെ പൊതു സ്ഥലങ്ങളിൽ‌ മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് ബാലിയിലെ ടൂറിസം അധികൃതര്‍.

രാജ്യത്തിന്റെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സഞ്ചാരികളെ സ്വന്തം നാടുകളിലേക്ക് അധികൃതര്‍ പറഞ്ഞയച്ചു. ഇവരില്‍ ഒരു സഞ്ചാരിയ്ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

കോവിഡ് പോസിറ്റീവ് എന്ന് മനസിലായിട്ടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ഈ സഞ്ചാരി തയാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോള്‍ വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമാണ് ബാലിയിലേക്ക് പ്രവേശനമുള്ളത്.