സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക്​ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു: മുഖ്യമന്ത്രി

single-img
13 July 2021

കേരളം നടത്തുന്ന വികസന പദ്ധതികൾക്ക്​ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷം ന്യൂഡൽഹിയിലായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്

.”പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. കേരളത്തിലെ വികസന പദ്ധതികൾക്ക്​ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും നൽകി. കണ്ണൂരില്‍​ അഴീക്കൽ തുറമുഖം വഴിയുള്ള കപ്പൽ ചരക്കുനീക്കം ആരംഭിച്ചത്​ ശ്രദ്ധയിൽപെടുത്തിയപ്പോള്‍ അത്​ വികസിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട മോദി, വാരാണസി മുതൽ കൊൽക്കത്ത വരെയുള്ള കപ്പൽ റുട്ടിന്‍റെ പ്രത്യേക അനുഭവവും​ പങ്കുവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിലെ ഒരുകാര്യം പ്രത്യേകം ഓർക്കുന്നതായും പിണറായി എടുത്തു പറഞ്ഞു. ”കഴിഞ്ഞ തവണ സംസ്ഥാനത്ത് ഇടതുമുന്നണി​ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ആ സമയം അദ്ദേഹം ഉന്നയിച്ചത്​ ഗെയിൽ പൈപ്പ്​ലൈനിന്‍റെ കാര്യമാണ്​. അത്​ എത്രയോ കാലമായി മുടങ്ങിക്കിടക്കുന്നു, പൂർത്തിയാക്കണം എന്ന്​ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത്​ പൂർത്തിയാക്കിയത്​ ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു.

ഇപ്പോള്‍ ഇടതുമുന്നണി​ രണ്ടാമതും ഭരണത്തിലേറിയതിനെ പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിന്​ എന്തുസഹായവും ചെയ്യാൻ തയ്യാറാ​ണെന്നും അ​േദ്ദഹം ഉറപ്പുനൽകി” -പിണറായി പറഞ്ഞു