നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു

single-img
13 July 2021

നേപ്പാളില്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു. ബഹദുർ ദ്യോബയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്‍റിന് സുപ്രീംകോടതി നിർദേശം നൽകിക്കൊണ്ട് പാര്‍ലമെന്‍റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് രാജി.

രാജ്യത്ത് ഇതുവരെ നാല് തവണ നേപ്പാൾ പ്രധാനമന്ത്രി പദത്തിലെത്തിയ നേതാവാണ് ബഹദുർ ദ്യോബ. ഇന്ന് നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേൽക്കുക. കഴിഞ്ഞ ദിവസമായിരുന്നു 24 മണിക്കൂറിനകം ബഹദുർ ദ്യോബയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയത്.

‘നേപ്പാള്‍ ഭരണഘടനയിലെ ആർട്ടിക്കിൾ 76(5) പ്രകാരം നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ഷേർ ബഹദുർ ദ്യോബയെ പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിക്കുന്നു’ പ്രസിഡന്‍റിന്‍റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.