ഉത്തര്‍പ്രദേശ്‌ മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരും

single-img
13 July 2021

കഴിഞ്ഞ ദിവസം ജനസംഖ്യ നിയന്ത്രണ നിയമത്തിൻറെ കരട് യോഗി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തർപ്രദേശ് ഇറക്കിയതിന് പിന്നാലെ ഇത്തരം ഒരു നിയമത്തിൻറെ ആലോചന ഗുജറാത്ത് സർക്കാറും ആരംഭിച്ചതായി റിപ്പോർട്ടുകൾ. യുപി സർക്കാർ ജനസംഖ്യ നിയന്ത്രണ നിയമത്തിൻറെ കരട് മുന്നോട്ട് വയ്ക്കുന്ന അവസ്ഥയിൽ നിയമത്തിന്റെ ഗുണവും ദോഷവും സർക്കാർ പഠിക്കാൻ ആരംഭിച്ചെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സമാനമായ ഒരു നിയമത്തിൻറെ സാധ്യതകൾ ഗുജറാത്ത് സർക്കാർ നേടുന്നുവെന്നാണ് ഗവൺമെൻറ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷെ ഇതുവരെ ഔദ്യോഗികമായി സർക്കാർ തലത്തിൽ ഇത് ചർച്ചയായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഭരണ തലത്തിലെ വിദഗ്ധരിൽ നിന്നും സാധാരണക്കാരിൽ നിന്നും സർക്കാറിലെ ചില കേന്ദ്രങ്ങൾ ഇത് സംബന്ധിച്ച പ്രതികരണം തേടുവാൻ തുടങ്ങിയെന്ന് റിപ്പോർട്ട് പറയുന്നു. യുപി സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ജനസംഖ്യ നിയന്ത്രണ നിയമത്തിൻറെ കരട് ഗുജറാത്ത് സർക്കാർ പഠിക്കുന്നുണ്ട്. സമാനമായ ഒരു നിയമം ഗൌരവമായി സർക്കാർ എടുത്താൽ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ തന്നെ അത് ബില്ലായി അവതരിപ്പിക്കും.