കേക്ക് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത് കഞ്ചാവും കറുപ്പും ഹാഷിഷും; സൈക്കോളജിസ്റ്റ് പിടിയില്‍

single-img
13 July 2021

മുംബൈയില്‍ ഇന്ന് പിടിയിലായത് കഞ്ചാവും കറുപ്പും ഹാഷിഷുമെല്ലാം ചേര്‍ത്ത് കേക്ക് തയ്യാറാക്കി വില്‍പന ചെയ്യുന്ന സൈക്കോളജിസ്റ്റ്. മഹാരാഷ്ട്രയിലെ സൗത്ത് മുംബൈയിലെ ഒരു ആശുപത്രിയില്‍ കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന റഹ്മീന്‍ ചരണ്യ എന്നയാളാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.

ഉഗ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചതിനെ നടത്തിയ റെയ്ഡിനിടെയാണ് റഹ്മീന്റെ വീട്ടില്‍ നിന്ന് കഞ്ചാവും കറുപ്പും ഹാഷിഷും ചേര്‍ത്ത് തയ്യാറാക്കിയ ബ്രൗണി കേക്ക് കണ്ടെത്തിയത്. ‘ഹാഷ് ബ്രൗണി’ എന്ന് പേര് നല്‍കിയിരിക്കുന്ന 10 കിലോയോളം കേക്ക് ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ട്.

ഇതോടൊപ്പം 320 ഗ്രാമോളം കറുപ്പും, ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയും ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.സ്വതം വീട്ടില്‍ തന്നെ കേക്ക് തയ്യാറാക്കി, നഗരത്തിലെ സമ്പന്നരായ ആവശ്യക്കാര്‍ക്ക് ഓര്‍ഡറിന് അനുസരിച്ച് എത്തിച്ചുനല്‍കുകയായിരുന്നു റഹ്മീന്റെ രീതി. കസ്റ്റഡിയില്‍ . ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെ കേക്ക് നിര്‍മ്മാണത്തിനായി ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കിയിരുന്ന മറ്റൊരാളെയും പിടികൂടാന്‍ സാധിച്ചു. സംസ്ഥാനത്തെ പാല്‍ഗറില്‍ നടന്ന മറ്റൊരു റെയ്ഡില്‍ നൈജീരിയ സ്വദേശിയായ യുവാവും കുടുങ്ങിയിട്ടുണ്ട്.