‘നായാട്ടും’ ‘ജോജി’യും ഗംഭീരം; മലയാളത്തിന് ഇത് മികച്ച സിനിമകളുടെ കാലം: മണിരത്നം

single-img
12 July 2021

മലയാളത്തിന് ഇത് മികച്ച സിനിമകളുടെ കാലമാണെന്ന് പ്രശസ്ത സംവിധായകന്‍ മണിരത്നം. ധാരാളം പുതിയ സംവിധായകര്‍, കഥാകൃത്തുക്കള്‍, പുതിയ കലാകാരന്‍മാര്‍. ശരിക്കും പറഞ്ഞാല്‍ മലയാള സിനിമയുടെ സുവര്‍ണകാലമാണ് ഇതെന്നും മണിരത്നം മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

മണിരത്നത്തിന്റെ വാക്കുകള്‍ ഇങ്ങിനെ:

അടുത്തിടെ ‘നായാട്ട്’ എന്ന സിനിമ കണ്ടു; ഏറെ ഇഷ്ടമായി. അതിന് ശേഷം ജോജി കണ്ടു. അതും ഗംഭീരം. ശരിക്കും പറഞ്ഞാല്‍ ഈ കോവിഡ് കാലത്തെ പ്രതിസന്ധികളെയൊക്കെ മറികടന്ന് ഇത്രയ്ക്ക് മികച്ച സിനിമകള്‍ മലയാളത്തില്‍ വരുന്നു എന്നതുതന്നെ വളരെ സന്തോഷം.

ലോക്ക് ഡൌണ്‍ വരികയും സിനിമ നിശ്ചലമാകുകയും ചെയ്തപ്പോള്‍ പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ മണിരത്നവും സംവിധായകന്‍ ജയേന്ദ്ര പഞ്ചാപകേശന്‍ ചേര്‍ന്ന് നിര്‍മ്മിച്ച നവരസ എന്ന ആന്തോളജി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവരികയാണ്.