സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്

single-img
12 July 2021

കേരളത്തിലെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ;

http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in റ്റിഎച്ച്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ടിഎച്ച്എസ്എല്‍സി റിസള്‍ട്ട് http://thslcexam.kerala.gov.in എഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in എന്നീ സൈറ്റുകളിലും ലഭ്യമാകും.