രസകരമായ ചിത്രത്തിന് അടിക്കുറിപ്പ് വേണം; തെരഞ്ഞെടുക്കപ്പെടുന്ന കമന്റിന് സമ്മാനം നല്‍കുമെന്ന് കേരള പോലീസ്

single-img
12 July 2021

കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അടിക്കുറിപ്പ് മത്സരം നടക്കുന്നു . വഴിയുടെ അരികിലായി നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിനരികില്‍ ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ രസകരമായ ചിത്രം നൽകി അടിക്കുറിപ്പ് ചോദിച്ചാണ് മത്സരം. ചലചിത്രതാരമായ നിര്‍മ്മല്‍ പാലാഴി, പ്രമുഖ മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, ഷെഫ് സുരേഷ് പിള്ള എന്നിവർ ഇതിനോടകം കമന്റുകളുമായി എത്തിയിട്ടുണ്ട്.

എന്തായാലും മത്സരത്തിന്റെ ഭാഗമാകാന്‍ നിങ്ങൾക്കും കമന്റ് ബോക്‌സില്‍ അടിക്കുറിപ്പുകള്‍ രേഖപ്പെടുത്താം. ലഭിക്കുന്ന കമന്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. എറണാകുളം ജില്ലയിലെ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥനുമുന്നിലുള്ള നായയുടെ സ്റ്റണ്ട് പകര്‍ത്തിയിരിക്കുന്നത് ദീപേഷ് വിജിയാണ്.

https://www.facebook.com/keralapolice/photos/a.135262556569242/4045633452198780/