കിറ്റെക്സ് കേരളം വിട്ടതിന്‍റെ കാരണം സിപിഎം; കോണ്‍ഗ്രസിന്റെ തലയില്‍ ആരും കെട്ടിവയ്ക്കണ്ട: വിഡി സതീശന്‍

single-img
12 July 2021

കിറ്റെക്സ് കമ്പനി കേരളം വിട്ടതിന്റെ കാരണം അവരുടെ മാനേജ്മെന്റും സിപിഎമ്മും തമ്മിലുള്ള തര്‍ക്കമാണെന്നും കോണ്‍ഗ്രസ് ഇതില്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തീരുന്നകാര്യമായിരുന്നു.നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമാന രീതിയില്‍ പ്രശ്നം ഉണ്ടായപ്പോള്‍ മന്ത്രിയായിരുന്ന കെ ബാബു വഴി അത് പരിഹരിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യു ഡി എഫ് മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് കിറ്റെക്സ്. എന്നാല്‍ പോലും കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടെ ട്വന്റി 20 എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് എറണാകുളത്ത് നാണം കെടുമായിരുന്നു. അങ്ങിനെ തന്നെയാണ് സിപിഎം ജില്ലാക്കമ്മറ്റിയുടെ വിശകലനത്തിലും പറയുന്നതെന്ന് വി ഡി സതീശന്‍ പ്രസ്താവനയില്‍ പറയുന്നു. അതിന് ശേഷം കിറ്റെക്‌സ് മാനേജ്‌മെന്റും സി പി എം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ആ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ തലയില്‍ ആരും കെട്ടിവയ്ക്കണ്ട.

കോണ്‍ഗ്രസിന്റെ എം എല്‍ എമാര്‍ പരാതി നല്‍കിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണെന്നും ആ വിഷയത്തില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയതായി അറിവില്ലെന്നും കമ്പനി ആരോപിക്കുന്ന പരിശോധനകള്‍ നടന്നിട്ടുള്ളത് സി.പിഎമ്മിന്റെ അറിവോടെയെന്നും
അദ്ദേഹം പറഞ്ഞു.