കേരളത്തില്‍ ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

single-img
12 July 2021

കേരളത്തില്‍ ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂരിലെ ലാബില്‍ അയച്ച സാമ്പിളിലാണ് വൈറസ് സ്ഥിരീകരിച്ചത്. 73 വയസുകാരിക്കാണ് രോഗബാധ. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.