തമിഴ്നാടിനെ വിഭജിച്ച്‌ പുതിയ സംസ്ഥാനം രൂപീകരിക്കണം; ആവശ്യവുമായി ബിജെപി ഉപാധ്യക്ഷന്‍

single-img
11 July 2021

കോങ്കുനാട് എന്ന പേരിൽ കോയമ്പത്തൂര്‍ ആസ്ഥാനമായി തമിഴ് നാടിനെ വിഭജിച്ചുകൊണ്ട് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി ജെ പി തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍. എന്ത് വന്നാലും തമിഴ്‌നാടിനെ വിഭജിക്കേണ്ടത് ആവശ്യമാണെന്ന് കാരൂര്‍ നാഗജരാജന്‍ പറഞ്ഞു. മുൻപേ താനെ ഇക്കാര്യം മുന്നോട്ട് വെച്ച് ബി ജെ പി അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കോങ്കുനാട് എന്നാവശ്യം ട്രെന്റിംഗ് ആക്കിയിരുന്നു.

പുതുതായി അധികാരത്തിലേറിയ സ്റ്റാലിന്റെ ഡി എം കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബി ജെ പിയുടെ ഈ നീക്കം.തമിഴ്‌നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളെയാണ് സാധാരണ കോങ്കുനാട് എന്ന് വിളിക്കുന്നത്. എന്നാൽ ബി ജെ പി. നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.കോങ്കുനാട് എന്ന പേരില്‍ തമിഴ്‌നാട് കേന്ദ്ര സർക്കാർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായാണ് തമിഴ്‌നാട്ടിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.