ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാനൊരുങ്ങി ചൈന

single-img
11 July 2021

ഭൂമിയെ ലക്ഷ്യമാക്കി അടുത്ത അറുപതു വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുമെന്നു കരുതുന്ന ശക്തമായ ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ചൈന. ഇതിആയി ഇരുപതിലധികം റോക്കറ്റുകളാണ് ചൈന വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഏതേലും തരത്തില്‍ ഗ്രഹത്തെ വഴിതിരിച്ചു വിടാന്‍ കഴിയുമോയെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

അടുത്ത 2175 നും 2199 നും ഇടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിന്റെ 4.6 ദശലക്ഷം മൈല്‍ (7.5 ദശലക്ഷം കിലോമീറ്റര്‍) ചുറ്റളവില്‍ സഞ്ചരിക്കുമെന്നു കരുതുന്ന 85.5 ദശലക്ഷം ടണ്‍ (77.5 ദശലക്ഷം മെട്രിക് ടണ്‍) ബഹിരാകാശ പാറയായ ബെനു എന്ന ഛിന്നഗ്രഹമാണ് ചൈന ലക്ഷ്യമാക്കുന്നത്. ഈ ഛിന്നഗ്രഹത്തിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഇത് ഭൂമിക്ക് ഭീഷണി തന്നെയാണ്.

കാരണം ഈ ഛിന്നഗ്രഹം അമേരിക്കയിലെ എമ്പയര്‍ സ്‌റ്റേറ്റ് കെട്ടിടത്തിന്റെ ഉയരം പോലെ വീതിയുള്ളതാണ്, അതായത് ഭൂമിയുമായി കൂട്ടിമുട്ടിയാല്‍ വലിയ ദുരന്തമായിരിക്കും ഫലം. ബെന്നു പതിച്ചാല്‍ അത് ഭൂമിയുടെ ആഘാതത്തിന്റെ ഗതികോര്‍ജ്ജം 1,200 മെഗറ്റോണാണ്, ഇത് ഹിരോഷിമയില്‍ പതിച്ച ബോംബിന്റെ ഊര്‍ജ്ജത്തേക്കാള്‍ 80,000 മടങ്ങ് കൂടുതലാണ്.

ഒരു താരതമ്യം ആവശ്യമെങ്കില്‍ല്‍ ദിനോസറുകളെ തുടച്ചുമാറ്റിയ ബഹിരാകാശ പാറ 100 ദശലക്ഷം മെഗാട്ടണ്‍ ഊര്‍ജ്ജം നല്‍കുന്നുവെന്ന് ലൈവ് സയന്‍സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയിലെ ദേശീയ ബഹിരാകാശ ശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് 23 ലോംഗ് മാര്‍ച്ച് 5 റോക്കറ്റുകള്‍, ഒരേ സമയം പാറക്കെതിരെ പ്രയോഗിക്കുകയെന്നതാണ്. ഇത് ഛിന്നഗ്രഹത്തെ 6,000 മൈല്‍ (9,000 കിലോമീറ്റര്‍) ഭൂമിയുടെ ദൂരത്തിന്റെ 1.4 ഇരട്ടി വഴി തിരിച്ചുവിടാന്‍ കഴിഞ്ഞേക്കുമെന്നാണ്.