സംസ്ഥാനത്തെ ലോക്ക് ഡൗൺ നീട്ടാനാവില്ല; ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കും: മുഖ്യമന്ത്രി

single-img
10 July 2021

കേരളത്തിലെ ഇപ്പോഴുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപന കേസുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും സാധാരണ നിലയിലേക്ക് സംസ്ഥാനം എത്തേണ്ടതുണ്ട്. അതിനാല്‍ ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക് ഡൗൺ ഇളവുകൾ നല്‍കുന്നത് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകിന്നും കൊവിഡിൻ്റെ രണ്ടാം തരംഗത്തിൻ്റെ തിരിച്ചടി പല സംസ്ഥാനങ്ങളിലും കുറഞ്ഞെങ്കിലും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിൽ പലർക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അമിതമായി ഭയപ്പെടേണ്ട സാഹചര്യമില്ല. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.