ഹരിയാനയില്‍ ബിജെപിയുടെ പരിപാടികള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

single-img
10 July 2021

ഹരിയാനയില്‍ ബിജെപി സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്കുനേരെ കര്‍ഷകരുടെ പ്രതിഷേധം. സംസ്ഥാനത്തെ യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാര്‍ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബിജെപിയുടെ നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ സമരം ചെയ്യുന്ന കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഹരിയാനയിലെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കര്‍, ഗതാഗത മന്ത്രി മൂല്‍ചന്ദ് എന്നിവര്‍ക്കു നേരയാണ് ഇന്ന് ശക്തമായ പ്രതിഷേധം നടന്നത്. ഗുരു ജംബേശ്വര്‍ സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സംസ്ഥാന പ്രസിഡന്റിന് നേരെ പ്രതിഷേധം നടന്നത്. അതേസമയം, യമുനനഗറിൽ പാർട്ടിപരിപാടിക്കെത്തിയതായിരുന്നു ഗതാഗത മന്ത്രി. ഇവിടെയും പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

പ്രതിഷേധം ഉണ്ടായ പിന്നാലെ സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വ്യന്യസിചെങ്കിലുംട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകൾ പൊളിച്ചു.