ജി സുധാകരൻ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്തതിന്‍റെ കാരണം അറിയില്ല: എ വിജയരാഘവൻ

single-img
10 July 2021

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിലെ പ്രചാരണങ്ങളില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി സിപിഎംസംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

കമ്മീഷന്‍ ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുകയെന്നും ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചില പോരായ്മകള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ട്. ജയിക്കേണ്ട ചില മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികളുണ്ടായെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയും ശ്രേയാംസ് കുമാറും പരാജയപ്പെട്ടു. മുന്നണിയുടെ വലിയ വിജയത്തിനിടെ ഉണ്ടായ ചില പോരായ്മകള്‍ പാര്‍ട്ടി കാണാതെ പോകില്ല. പാര്‍ട്ടി അവയെ ഗൌരവപൂര്‍വ്വം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പരാതികള്‍ പരിശോധിക്കുമെന്നും ഇതുപോലുള്ള വീഴ്ചകള്‍ വരുംകാലങ്ങളില്‍ ഉണ്ടാകാതെ ഇരിക്കാനാണ് പരിശോധനയെന്നും വിജയരാഘവന്‍ പറഞ്ഞു.