ഫോട്ടോ വഴി മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച ‘സുള്ളി ഡീല്‍സ്’ ആപ്പിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

single-img
9 July 2021

ഫോട്ടോകൾ ദുരുപയോഗം ചെയ്ത് മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ചെന്ന രീതിയില്‍ അപമാനിച്ച ‘സുള്ളി ഡീല്‍സ്’ ആപ്പിനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. ആപ്പിലെ പ്രമേയത്തിനെതിരെ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ ദല്‍ഹി പൊലീസിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ദല്‍ഹി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അനധികൃതമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മുസ്‌ലിം സ്ത്രീകള്‍ ലേലത്തിനെന്ന അടിക്കുറിപ്പോടെ പ്രവർത്തിച്ച സുള്ളി ഡീല്‍സ് ആപ്പ് ലഭ്യമാക്കിയ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണയായി മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്ന ഒരു പദമാണ് സുള്ളി എന്നത്. നിമയവിരുദ്ധമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ചതിനും അത് അപകീര്‍ത്തികരമായി ഉപയോഗിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.