ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി ഒമാന്‍

single-img
8 July 2021

ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് ഒമാന് വീണ്ടും നീട്ടി. ഈ മാസം ഒന്‍പത് മുതല് അനിശ്ചിതകാലത്തേക്കാണ് വിലക്ക്. കോവിഡ് വൈറസ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായാണ് വിലക്ക് നീട്ടിയതെന്ന് ഒമാന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ഇന്ത്യയ്ക്ക് പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര് എന്നീ രാജ്യങ്ങളും പ്രവേശന വിലക്കില്‍ ഉള്‍പ്പെടും. അതേസമയം ഈജിപ്തിനെ വിലക്കുള്ള പട്ടികയില്‍ നിന്നും നീക്കുകയും സിംഗപ്പൂര്‍ ഉള്പ്പെടെ എട്ടു രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു .ഇന്ത്യയില്‍ കോവിഡ് വ്യാപനം കുതിച്ചുയര്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് യാത്രാ വിമാനങ്ങള്ക്ക് ഒമാനിന് വിലക്ക് ഏര്പ്പെടുത്തിയത്.