കവരത്തി പോലീസ് മുൻകൂട്ടി അറിയിക്കാതെ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യുന്നു

single-img
8 July 2021

ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെ ഉദ്ദേശിച്ചു നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് കാക്കനാട്ടുള്ള ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്യുന്നു.പോലീസിന്റെ അഞ്ചംഗ സംഘം മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യാന്‍ എത്തിയതെന്ന് ഐഷ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ കവരത്തി സ്റ്റേഷനില്‍വെച്ച് ഐഷയെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. പിന്നാലെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ അതിന്റെ തുടര്‍ച്ചയായ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം കൊച്ചിയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചന.

അതേസമയം, രാജ്യദ്രോഹ കേസില്‍ അറസ്റ്റു ചെയ്താല്‍ ഇവരെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ആള്‍ ജാമ്യത്തില്‍ വിട്ടയ്ക്കണം എന്നുമുള്ള കേരളാ ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റുണ്ടാകില്ല.