ഇടത് കാലും ‍വലത് കാലും വെട്ടും; ആലപ്പുഴ എംഎല്‍എ ചിത്തരഞ്ജന് വധഭീഷണി

single-img
8 July 2021

ആലപ്പുഴ എംഎല്‍എയായ പി പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. അദ്ദേഹത്തിന്റെ ഇടത് കാലും ‍വലത് കാലും വെട്ടുമെന്നാണ് ലഭിച്ച ഭീഷണിക്കത്തിൽ പറയുന്നത്.മാത്രമല്ല, അടുത്ത 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.

ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിൽ ഉള്ളയാൾ അയച്ച കത്തിൽ എ എ റഹീം, എ എന്‍ ഷംസീര്‍ എന്നിവരെ ആക്രമിക്കുമെന്നും പരാമര്‍ശമുണ്ട്. തലസ്ഥാനത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി സന്ദേശം എത്തിയത്. നിലവിൽ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് എംഎല്‍എ കൈമാറി.