ഹർഷവർധൻ അടക്കം 11 മന്ത്രിമാർ പുറത്ത്; രാജീവ് ചന്ദ്രശേഖറും ജ്യോതിരാദിത്യ സിന്ദിയയും മന്ത്രിമാരാകും; 43 അംഗ കേന്ദ്ര മന്ത്രിസഭയിൽ 23 പുതുമുഖങ്ങൾ

single-img
7 July 2021
PM Modi's Revamped Cabinet

കേന്ദ്ര മന്ത്രിസഭയിലെ അഴിച്ചുപണിയിൽ ആരോഗ്യമന്ത്രി ഹർഷവർധൻ അടക്കം 11 മന്ത്രിമാർ പുറത്തായി. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറും മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയും ഉൾപ്പടെ 23 പുതുമുഖങ്ങളെ ഉൾപ്പെടുത്തി മോദിയുടെ 43 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ , രാസവസ്തു, രാസവള വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ, വനിത ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗദരി, ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബി, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, റാവു സാഹിബ് ധന്‍വെ പാട്ടീല്‍, ബാബുൽ സുപ്രിയോ എന്നിവരാണ് രാജിവെച്ച പ്രമുഖർ. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍, മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയ, കർണാടകയിൽ നിന്നുള്ള വനിതാ നേതാവ് ശോഭ കരന്ദലജെ, മഹിളാ മോർച്ച ഉപാധ്യക്ഷ മീനാക്ഷി ലേഖി തുടങ്ങി നിരവധി പുതുമുഖങ്ങളാണ് മന്ത്രിസഭയിലെത്തുക.

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനൊവാള്‍, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആര്‍പിസി സിങ്ങ്, പശുപതി പരാസ്, എന്നിവരും അമിത്ഷായൊടൊപ്പം ഉണ്ടായിരുന്നു. 

Content Highlights: Cabinet revamping, Minister, Central Minister, Rajeev Chandrasaekhar, Jyotiraditya M Scindia, Narendra Modi