കിറ്റെക്‌സ് വിഷയത്തില്‍ ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പവുമായി യുഡിഎഫ്

single-img
4 July 2021

സംസ്ഥാനത്തെ പുതിയ വിവാദമായ കിറ്റെക്‌സ് വിഷയത്തിൽ ആരെ പിന്തുണയ്ക്കണമെന്നതിൽ യുഡിഫിൽ ആശയക്കുഴപ്പം. കമ്പനി സ്വീകരിച്ചിരിക്കുന നിലപാടിനെ പിന്തുണച്ച് കെ മുരളീധരനും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നപ്പോൾ ആരോപണം സംസ്ഥാന സർക്കാരിന് എതിരെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡിസതീശൻ്റെ പ്രതികരണം.

അതേസമയം, ഏത് വിധേനയും കമ്പനി നടത്തികൊണ്ടു പോകാമെന്ന് കരുതരുതെന്ന് ബെന്നി ബെഹ്നാൻ എം പിയും പറഞ്ഞു.കിറ്റെക്‌സ് നടത്തുന്ന മലിനീകരണത്തിനെതിരെ പി.ടി തോമസ് എംഎല്‍എ പറയുന്നതില്‍ കാര്യമുണ്ടെന്നായിരുന്നു ബെന്നി ബഹനാന്‍ എംപിയുടെ പ്രതികരണം . ഔദ്യോഗികമായി കിറ്റെക്‌സ് വിഷയത്തിൽ ആർക്കൊപ്പമാണ് യുഡിഎഫെന്ന് ഇതുവരെയും മുന്നണിവ്യക്തമായിട്ടില്ല. കിറ്റെക്‌സിന് എതിരെ നടക്കുന്നതായി പറയുന്ന സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ സാബു ജേക്കബിന്റെ രാഷ്ട്രീയം ആണോ എന്നു സംശയിക്കുന്നതായി കെ മുരളീധരന്‍ പറയുകയുണ്ടായി .

സംസ്ഥാനത്തിന്റെ വികസനത്തെ പുറം കാലു കൊണ്ട് തട്ടിയത് ശരിയല്ല. കേരളം കൂടുതല്‍ വ്യവസായ സൗഹൃദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തല്ലും തലോടലുമാണ് കിറ്റെക്‌സിന്റെ കാര്യത്തില്‍ നടന്നതെനായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.