ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി സൗദിയുടെ വനിതാ അത്ലറ്റ്

single-img
4 July 2021

ജപ്പാനിൽ ഈ മാസം ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി സൗദി അറേബ്യയുടെ വനിതാ അത്ലറ്റ് യാസ്മിന്‍ അല്‍ ദബ്ബാഗ്. വനിതകൾക്കായുള്ള 100 മീറ്റര്‍ ഓട്ടത്തിലാണ് റെക്കോര്‍ഡോടെ യാസ്മിന്‍ യോഗ്യത നേടിയത്.

നിലവിൽ സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിന്‍. ഇവർ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ബാസ്‌കറ്റ്ബാള്‍, നീന്തല്‍, വോളിബാള്‍, ജിംനാസ്റ്റിക്സ് എന്നിവയിലും സജീവമായി പങ്കെടുത്തിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മത്സരിക്കുന്ന യാസ്മിന്‍ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരികളിലൊരാളായ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയുടെ കീഴില്‍ മൂന്ന് വര്‍ഷമായി പരിശീലനം നേടുകയാണ്.