ബാത് റോബ്, കയ്യിൽ ജ്യൂസ്; ബാത്റൂമിൽ നിന്നുള്ള ചിത്രവുമായി സംയുക്ത മേനോൻ

single-img
3 July 2021

ടൊവിനോ നായകനായ തീവണ്ടിയിൽ നായികയായി എത്തി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയയിൽ സംയുക്തയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വസ്ത്രമായി ബാത് റോബ് ധരിച്ച് കയ്യിൽ ജ്യുസുമായി ഇരിക്കുകയാണ് സംയുക്ത.

ധാരാളം ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പ്രജേഷ് സെന്നിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായ വെളളം ആണ് സംയുക്ത മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുരേഷ് ഗോപിയുടെ കടുവ എന്ന സിനിമയിലും സംയുക്ത അഭിനയിക്കുന്നുണ്ട്. മാത്രമല്ല , ഗാലിപാട 2 എന്ന സിനിമയിലൂടെ ഈ വർഷം കന്നഡയിലും അരങ്ങേറുന്നുണ്ട്.

https://www.instagram.com/p/CQ3Hh5GMN50/