രാജ്‌നാഥ് സിംഗുമായി അടുത്ത ബന്ധമുള്ള പുഷ്‌കര്‍ സിംഗ് ദാമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

single-img
3 July 2021

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി അടുത്ത ബന്ധമുള്ളപുഷ്‌കര്‍ സിംഗ് ദാമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ഖാദിമയില്‍ നിന്നുള്ള എം എല്‍ എയാണ് 45കാരനായ പുഷ്‌കര്‍ സിംഗ് ദാമി. തീര്‍ത്ഥ സിംഗ് റാവത്തിന്റെ രാജിക്ക് പിന്നാലെയാണ് പുഷ്‌കര്‍ സിംഗ് ദാമി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്നത്.

ഉത്തരാഖണ്ഡിന്റെ നിലവിലുള്ള നിയമസഭയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കര്‍. പാര്‍ലമെന്റ് അംഗമായ തീര്‍ത്ഥ സിംഗിന് ആറുമാസത്തെ കാലാവധിക്കുള്ളില്‍ വൈറസ് വ്യാപാ ഭീതി നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് എം എല്‍ എ ആവാനുള്ള സാധ്യത കുറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്.

ഇന്ന് നടന്ന സംസ്ഥാനത്തെ ബി ജെ പി എം എല്‍ എമാരുടെ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് തീര്‍ത്ഥ സിംഗ് രാജിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്നലെ രാത്രി 11 മണിയോടെ അദ്ദേഹം ഗവര്‍ണര്‍ ബേബി റാണി മൗര്യക്കയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.