ലക്ഷദ്വീപ് സന്ദര്‍ശിക്കാൻ എംപിമാർ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകണം; നിർദ്ദേശവുമായി ദ്വീപ് ഭരണകൂടം

single-img
3 July 2021

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശം എംപിമാർക്ക് നൽകി ലക്ഷദ്വീപ് ഭരണകൂടം. എം.പിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്. കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷയാണ് കളക്ടര്‍ നിരസിച്ചത്. സമാനമായി ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി ഇടത് എം.പിമാരും നേരത്തെ കത്ത് നല്‍കിയിരുന്നു.

എംപിമാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ ഹാജരാക്കുകയും അത് മജിസ്ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ പറയുന്നത്. എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനുമായിരുന്നു അപേക്ഷ നല്‍കിയത്. ഇവർ നടത്തുന്ന സന്ദര്‍ശനം ദ്വീപിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ ആരോപിച്ചു.