കൊവിഡ് മരണങ്ങളുടെ പേര് വിവരം പുറത്ത് വിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ്

single-img
3 July 2021

കേരളത്തിൽ കഴിഞ്ഞ ഡിസംബറിൽ നിർത്തിവെച്ച നടപടിയായ കൊവിഡ് ബാധിച്ചു മരിച്ചവരുടെ പേര് വിവരങ്ങൾ ഇന്ന് മുതല്‍ വീണ്ടും പുറത്തുവിട്ട് സംസ്ഥാന സർക്കാർ. മരണങ്ങളിലെ സുതാര്യതാ വാദം ഉയർന്നതോടെയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

നിലവില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ ജില്ലാ തലത്തിലായിരിക്കും പ്രസിദ്ധീകരിക്കുക. ഇതോടെ വിട്ടു പോകുന്നവ കൂട്ടിച്ചേർക്കാനും മരിച്ചവരുടെ പേര് വിവരം ഒത്തു നോക്കാനും കഴിയും. സർക്കാർ പട്ടികയിൽ ഉണ്ടായിട്ടും താഴേ തട്ടിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത പേരുകൾ കണ്ടെത്താന്‍ ഡിഎംഒമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

കൊവിഡ് ബാധയാല്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതിയുടെ വിധി വന്നതിന്റെ പിന്നാലെയാണ് മരിച്ചവരുടെ പേര് വിവരം പ്രസിദ്ധീകരിക്കണമെന്ന വാദം വീണ്ടും കേരളത്തില്‍ ചർച്ചയാകുന്നത്.