‘ജവാൻ റം’ ഉത്പാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ബെവ്കോ

single-img
3 July 2021

സ്പിരിറ്റ് തട്ടിപ്പ് വിവാദത്തെ തുടർന്ന് പൂട്ടിയ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റിൽ ജവാൻ റമ്മിന്‍റെ ഉൽപാദനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ബെവ്കോ അറിയിക്കുന്നു. തിരുവല്ലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റം ഉൽപാദിപ്പിക്കുന്നത്.

സ്ഥാപനത്തിലെ ജീവനക്കാർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ അകപ്പെട്ടതോടെയാണ് ജവൻ റം ഉൽപാദനം നിർത്തിവെക്കേണ്ടിവന്നത്. ഇവിടേക്ക്പുതിയ ജനറൽ മാനേജരെയും കെമിസ്റ്റിനെയും നിയമിച്ച് തിങ്കളാഴ്ച മുതൽ ഉൽപാദനം ആരംഭിക്കുമെന്ന് ബെവ്കോ എം ഡി യോഗേഷ് ഗുപ്ത അറിയിപ്പിൽ പറയുന്നത്.

ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടുവന്ന 20000 ലിറ്റർ സ്പിരിറ്റ് മറിച്ചുവിറ്റുവെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കേസിൽ അകപ്പെട്ടത്. ഇവിടെ പ്രതിദിനം 8000 കെയ്സ് ജവാൻ റം ആണ് ഉൽപാദിപ്പിക്കുന്നത്.