തട്ടമിട്ട മുസ്ലിം സ്ത്രീക്ക് അവതാരകയാകാൻ ചില മലയാള ചാനലുകളിൽ അലിഖിത വിലക്ക്: ഫാത്തിമ തഹ്‌ലിയ

single-img
2 July 2021

തട്ടമിട്ട മുസ്ലിം സ്ത്രീക്ക് അവതാരകയാകാൻ ചില മലയാള ചാനലുകളിൽ അലിഖിത വിലക്ക് നിലനിൽക്കുന്നതായി മാധ്യമ പ്രവർത്തകയായ ഫസീല മൊയ്തു പറഞ്ഞതായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ.

തട്ടമിട്ടു എന്ന കാരണം കൊണ്ട് ജോലിയിൽ വിവേചനത്തിന് ഇരയാക്കപ്പെട്ട പലരും പ്രൊഫഷനൽ ഭാവി മുൻനിർത്തി ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവുന്നില്ല എന്ന് ഫസീല പറഞ്ഞതായി ഫാത്തിമ തന്റെ ഫേസ്ബുക്കില്‍ എഴുതി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

യൂട്യൂബിലും റീൽസിലും തട്ടമിട്ട ധാരാളം സ്ത്രീകളെ നാം ഇപ്പോൾ കാണുന്നുണ്ട്. എന്നാൽ കേരള ജനസംഖ്യയുടെ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകളെ മലയാള വാർത്താ ചാനലുകളിൽ നാം വിരളമായേ കാണുന്നുള്ളൂ.

തട്ടമിട്ട മുസ്ലിം സ്ത്രീക്ക് അവതാരകയാകാൻ ചില മലയാള ചാനലുകളിൽ അലിഖിത വിലക്കുണ്ട് എന്നാണ് മാധ്യമ പ്രവർത്തകയായ ഫസീല മൊയ്തു പറയുന്നത്.

തട്ടമിട്ടു എന്ന കാരണം കൊണ്ട് ജോലിയിൽ വിവേചനത്തിന് ഇരയാക്കപ്പെട്ട പലരും പ്രൊഫഷനൽ ഭാവി മുൻനിർത്തി ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവുന്നില്ല എന്നാണ് ഫസീല പറയുന്നത്. മതപരമായ വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് അവരുടെ ജോലി സാധ്യത കുറയുന്നുണ്ടെങ്കിൽ അത് തീർത്തും ജനാധിപത്യ വിരുദ്ധമാണ്.