കൊടകര കുഴൽപ്പണകേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ് നല്‍കി

single-img
2 July 2021

വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം കെ സുരേന്ദ്രന് നോട്ടീസ് നൽകി. ഇന്ന് കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്.

അതേസമയം, കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശന്‍, മേഖല സെക്രട്ടറി ജി കാശിനാഥന്‍ എന്നിവരെ അന്വേഷണ സംഘം നേരത്തെ തന്നെ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു.

അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബിജെപി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.