വർക്കലയിൽ യുകെ, ഫ്രാൻസ് സ്വദേശിനികളായ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം; പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

single-img
1 July 2021

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ യുകെ, ഫ്രാൻസ് സ്വദേശികളായ വിദേശ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം. ഈ വനിതകൾ വർക്കല പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതിനെ തുടർന്ന് പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് വർക്കല പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വർക്കലയിലെ പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ യുവതികളോട് പ്രതികൾ അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു .

അവസാന നാല് മാസമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിക്കുകയാണ് ഇവർ. ഇവരോടൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. ഇവർക്കെതിരെനേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു.