ഇന്ത്യയില്‍ സ്പുട്നിക് ലൈറ്റ് വാക്സിന്‍ പരീക്ഷണത്തിന് അനുമതി നിഷേധിച്ചു

single-img
1 July 2021

റഷ്യ നിര്‍മ്മിച്ച സ്പുട്നിക് ലൈറ്റ് കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല. വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചത്.

ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് അനുമതി ആവശ്യപ്പെട്ടത്. നിലവില്‍ 12 വയസിനും മുകളിലുള്ളവരില്‍ അടിയന്തര വാക്സിന്‍ ഉപയോഗത്തിനായി സൈഡസ് കഡില ഡിസിജിഐയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് .വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്.