കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് പക്ഷി കാഷ്ഠ പ്രശ്നം; പരിഹാരം കാണുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം

single-img
1 July 2021

കേന്ദ്രസര്‍ക്കാറിന്‍റെ കീഴിലുള്ള പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആസ്ഥാന ആസ്ഥാനമായ ഇന്ദിര പര്യവരണ്‍ ഭവനില്‍ നിറയെ പക്ഷികള്‍ കാഷ്ഠിക്കുന്നത് തടയാന്‍ ശ്രമവുമായി മന്ത്രാലയം. ആസ്ഥാനത്തിന്റെ മുറ്റത്തും, നടുമുറ്റത്തും, പറമ്പിലും പക്ഷി കാഷ്ഠം സൃഷ്ടിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം.

സമാനമായ പ്രശ്നം പരിഹരിച്ച് മുന്‍കാല പരിചയുള്ള കമ്പനികള്‍, ആളുകള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഇതിന് മന്ത്രാലയത്തില്‍ പരിഹാരം നിര്‍ദേശിക്കാം.ഇതിനുവേണ്ടി ഈ മാസം 23 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകീട്ട് 3 മണി മുതല്‍ 4 മണിവരെ ഇന്ദിര പര്യവരണ്‍ ഭവനില്‍ നേരിട്ടെത്തി സന്ദര്‍ശിക്കാനും അവസരമുണ്ട് –

അതേസമയം, കാക്കകള്‍, താറാവുകള്‍, തത്തകള്‍ ഇവയെല്ലാം മന്ത്രാലയത്തിന്‍റെ ഉള്ളില്‍ സാധാരണയാണെന്നും ഇവ എന്തെങ്കിലും തരത്തില്‍ ജോലി തടസ്സപ്പെടുത്തുന്നതായി തോന്നിയിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത ഒരു മന്ത്രാലയം ജീവനക്കാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിക്കുകയുണ്ടായി.