കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാസിന്റെ മറവിൽ വ്യാജവാറ്റ്; യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍

single-img
30 June 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാസിന്റെ മറവിൽ വ്യാജവാറ്റ്അ നടത്തിയതിന് ശേഷം ഒളിവിലായിരുന്ന ആലപ്പുഴയിലെ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. ജില്ലാ ഉപാധ്യക്ഷനായ അനൂപ് എടത്വ ആണ് ഇന്ന് പൊലീസ് പിടിയിലായത്.

വ്യാജവാറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പോലീസിന്റെ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.സമാന കേസിൽ അനൂപിന്റെ സഹോദരനെയും നേരത്തെ പിടികൂടിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്.

ഇതിനെ മറവിലായിരുന്നു ചാരായ വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു.ജില്ലയിലെ എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.