എനിക്ക് ജീവിതത്തില്‍ മികച്ച മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്; കങ്കണയ്ക്ക് മറുപടി നൽകാനില്ലെന്ന് തപ്‌സി

single-img
30 June 2021

റിപ്പബ്ലിക് ടി വിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ കങ്കണ, തപ്‌സി പന്നുവിനേയും സ്വര ഭാസ്‌കറിനേയും ബി ഗ്രേഡ് നടിമാരെന്ന് വിളിച്ചതിൽ കങ്കണ റണാവത്തിന് മറുപടി പറയാനില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും തപ്‌സി പറഞ്ഞു.

മാത്രമല്ല, തനിക്ക് മറ്റ് ജോലികളുണ്ടെന്നും തന്നെ ലക്ഷ്യമാക്കി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. ‘എന്റെ സാന്നിധ്യംഅത്രമാത്രം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെഎനിക്ക് ജീവിതത്തില്‍ വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ തപ്‌സി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് പ്രസക്തിയില്ലെന്നും തപ്‌സി പറഞ്ഞു.