വീണ്ടും ക്രൂരത; വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു

single-img
30 June 2021

വളർത്തുനായയെ ഇരുചക്ര വാഹനത്തില്‍ കെട്ടി വലിച്ച സംഭവം ഈ കൊച്ചു കേരളത്തില്‍ നടന്നിട്ട് മറക്കാന്‍ കാലമായില്ല.ഇപ്പോഴിതാ, വിഴിഞ്ഞം അടിമലത്തുറയില്‍ മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി വളർത്തുനായ. നാട്ടുകാര്‍ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്ന​ ശേഷം ജ‌ഡം കടലിലുമെറിയുകയായിരുന്നു.

സംഭവംചര്‍ച്ചയായതോടെ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. അടിമലത്തുറ സ്വദേശിയേ ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നത്. ഇവര്‍ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സാധാരണ പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ എന്ന നായ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത് . ഭാരമുള്ള തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയിൽ മറ്റൊരു യുവാവ് പകർത്തുകയുമാണ് ചെയ്തത്.

ഈ സംഭവങ്ങള്‍ കണ്ടുകൊണ്ട്‌ സമീപത്ത് ആളുകൾ ഉള്ളതും അവര്‍ എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദിക്കുന്നതും വിഡിയോയിൽ കാണാം.സംഭവത്തില്‍ നായയുടെ ഉടമ ക്രിസ്തുരാജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.