പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഹൊററും കുറ്റാന്വേഷണവും ചേർന്ന കോൾഡ് കേസ്

single-img
30 June 2021

പൃഥ്വിരാജയം അദിതി ബാലനും പ്രധാന വേഷത്തിലെത്തിയഇൻവെസ്റ്റിഗേറ്റിവ് ഹൊറർ ത്രില്ലർ ‘കോൾഡ് കേസ്’ ഇന്ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. ഒരേസമയം തന്നെ ഹൊററും കുറ്റാന്വേഷണവും ശാസ്ത്രവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന പൂർണ്ണമായ ഒരു സസ്പെൻസ് ത്രില്ലറാണ് ‘കോൾഡ് കേസ്’.

മരണപ്പെട്ടത് ആരാണ് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥനും തന്റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്.

വ്യത്യസ്തമായ ഈ അന്വേഷണാത്മക സിനിമയെ അതേപോലെ താനെ രണ്ട് തലത്തിൽ അവതരിപ്പിച്ച് പ്രേക്ഷകനെ നിരന്തരം ചിന്തിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. പ്രശസ്ത ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക്കിന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനമാണ് കോള്‍ഡ് കേസ്.