സംസ്ഥാന പോലീസ് മേധാവിയായി അനില്‍ കാന്ത് സ്ഥാനമേറ്റു

single-img
30 June 2021

കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി അനില്‍ കാന്ത് അധികാരമേറ്റു. ഇന്ന് തലസ്ഥാനത് നടന്ന ഔദ്യോഗിക ചടങ്ങില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. നിലവില്‍ സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റ അധികാര ദണ്ഡ് പുതിയ ഡിജിപിക്ക് കൈമാറി.

പട്ടികവിഭാഗത്തിൽ നിന്നും കേരളത്തിലെ പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. 1988 കേരളാ കേഡര്‍ ബാച്ചിലെ ഐ പി എസ് ഓഫീസറായ അനില്‍കാന്ത് ഇതുവരെ റോഡ് സുരക്ഷാ കമ്മീഷണറായാണ് ചുമതല നിര്‍വഹിച്ചത് .നേരത്തെ, എ എസ് പി യായി വയനാട് ജില്ലയില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു.

കേട്രത്തില്‍ ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. തിരികെ കേരളത്തില്‍ എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും പ്രവര്‍ത്തിച്ചു. പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കിയിരുന്നു.